Thursday 6 November 2014

Batman Arkham Origins Review

Game : Batman: Arkham Origins
Developer : Warner Bros. Games Montréal
Publisher : Warner Bros
Batman Created by Bob Kane
.
Assassin's creed സീരിയസ് കഴിഞ്ഞാൽ എനിക്കേറ്റവും ഇഷ്ട്ടമുള്ള ഗെയിം സീരിയസാണ് ബാറ്റ്മാൻ ആർഖം സീരിയസ്. ഒരിക്കൽ പോലും അത് എന്നെ ഡിസ്അപ്പൊയിന്റ്റ് ചെയ്തിട്ടും ഇല്ല...അതിൽ ഏറ്റവും അവസാനം ഇറങ്ങിയ വേർഷൻ ആയിരുന്നു "ഒറിജിൻസ്"...

ഒരു ക്രിസ്മസ് ദിവസം രാത്രിയിൽ ജയിൽ തകർത്ത് തടവുകാരെ മോചിപ്പിക്കാനുള്ള ബ്ലാക്ക്‌ മാസ്ക്കിന്റെ ശ്രമം തടയാൻ നമ്മൾ എത്തും. പക്ഷെ പണി കഴിഞ്ഞ് ബ്ലാക്ക് മാസ്ക് പോകും, പുള്ളിയുടെ ബോഡി ഗാർഡ് ആയ കില്ലർ ക്രൊക്കിനെ അവിടെ നിർത്തിയിട്ടാണ് പോകുന്നത്, അവനെ തല്ലി ഒതുക്കിയിട്ട് പല സത്യങ്ങളും നമ്മൾ അറിയും... അതായത്, നമ്മളെ കൊല്ലാൻ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ 8 കൊലയാളികൾക്ക് ബ്ലാക്ക്‌ മാസ്ക് കൊട്ടേഷൻ കൊടുത്തിട്ടുണ്ട്... പിന്നീട് ബ്ലാക്ക്‌ മാസ്ക്കിനെ പിടിക്കാൻ വേണ്ടി നമ്മൾ പെൻഗ്വിനെ കാണാൻ പോകും, അവിടെ വെച്ച് രണ്ട് കൊലയാളികളെ നമ്മൾ തോൽപ്പിക്കും, പെൻഗ്വിനിൽ നിന്ന് ബ്ലാക്ക്‌ മാസ്ക് ഒരു ഹോട്ടലിൽ വെച്ച് കൊല്ലപ്പെട്ടു എന്ന സത്യം നമ്മൾ മനസിലാക്കും, ആ ഹോട്ടൽ പരിശോധിക്കാൻ നമ്മൾ ഇറങ്ങി പുറപ്പെടും.. അവിടെ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ കൊല്ലപ്പെട്ടത് ബ്ലാക്ക്‌ മാസ്ക് അല്ല എന്നും, ഇപ്പോൾ നമ്മൾ കാണുന്ന ബ്ലാക്ക്‌ മാസ്ക് ശരിക്കും ബ്ലാക്ക്‌ മാസ്ക് അല്ലെന്നും, ശരിക്കുള്ള ബ്ലാക്ക്‌ മാസിക്കിനെ വ്യാജൻ ബ്ലാക്ക്‌ മാസ്ക് പിടിച്ചു വെച്ചിരിക്കുകയാണെന്നും നമ്മൾ മനസിലാക്കും... കൂടുതൽ അന്വേഷിക്കുമ്പോൾ വ്യാജൻ ബ്ലാക്ക്‌ മാസ്ക്കിന്റെ ശരിക്കുള്ള പേരും നമുക്ക് ലഭിക്കും....."ദ ജോക്കർ".. പിന്നെ ജോക്കറിന്റെ പുറകെ ഉള്ള ഓട്ടവും, കൊലയാളികളുമായുള്ള ഏറ്റുമുട്ടലും ഒക്കെയാണ് കഥ, ഇടക്ക് വെച്ച് ആദ്യമായി ഗോർഡനെ നമ്മൾ പരിചയപ്പെടും, പക്ഷെ അപ്പോൾ അദ്ദേഹത്തിന് നമ്മളെ വിശ്വാസം ഇല്ലായിരുന്നു, പിന്നീട് കഥ അവസാനിക്കാറാവുമ്പോൾ ആണ് നമ്മളെ വിശ്വസിച്ച് തുടങ്ങുന്നത്...

സീരിയസിലെ മറ്റു ഗെയിംസിനെപ്പോലെ തന്നെ ഈ ഗെയിമിലെയും ഹൈലൈറ്റ് ഇതിലെ കോംമ്പാറ്റ് ആണ്. ഒരുപാട് അറ്റാക്കിംഗ് മൂവുകളും ആക്ഷനും കൊണ്ട് സംപുഷ്ട്ടമാണ് ഈ ഗെയിമും. ഒരുപാട് ഉപകരണങ്ങളും നമുക്ക് ഈ ഗെയിമിൽ ഉപയോഗിക്കാൻ കഴിയും, ആൾക്കാരെ ഐസ് ആക്കാനും, വട്ട് പിടിപ്പിച്ച് തമ്മിൽ തല്ലിക്കാനും, വള്ളിയിൽ കെട്ടി തൂക്കി ഇടാനും, തോക്കുകൾ ജാം ചെയ്ത് വെടി വെക്കാൻ പറ്റാത്ത രീതിയിൽ ആക്കാനും തുടങ്ങി, ഒരുപാട് കാര്യങ്ങൾ യുദ്ധത്തിൽ ചെയ്യാൻ കഴിയും.. ഇൻവെസ്റ്റിഗേഷൻ ചെയ്യുന്നത് അടിപൊളി ഫീച്ചർ ആണ്, കൊന്നയാളുടെ ഫിംഗർ പ്രിന്റും, ഡിഎൻഎയും, ബുള്ളറ്റ് വന്ന ആംഗിളും എല്ലാം വെച്ച് നടന്ന സംഭവം നമുക്ക് റീക്രിയേറ്റ് ചെയ്ത് കുറ്റം ചെയ്ത വ്യക്തിയെ കണ്ടെത്താൻ സാധിക്കും, പക്ഷെ പഴയ ഗെയിമുകളെക്കാളും പുതിയ സംഭവങ്ങൾ കൊണ്ട് വരാൻ സാധിച്ചില്ല എന്നത് ഒരു പോരായ്മ ആണ്...

Minimum System Requirements:-
  • CPU: Intel Core Duo, 2.4 GHz | AMD Athlon X2, 2.8 GHz
  • RAM: 2 GB
  • VGA: NVIDIA GeForce 8800 GTS | AMD Radeon 3850
  • DX: DX 10
  • OS: 32-bit: Vista, Win 7, Win 8
.
Pros -
1. ഹീ ഈസ്‌ ബാറ്റ്മാൻ!!!
2. വളരെ നല്ല ഗ്രാഫിക്സ് 
3. അടിപൊളി കോംമ്പാറ്റ്
4. ഒരുപാട് ടൂൾസ് ഉപയോഗിക്കാൻ കിട്ടും
5. ബോസ് ഫൈറ്റ് എല്ലാം നല്ല രസം ഉള്ളതാണ്
6. സൈഡ് മിഷീൻസ് ഒരുപാടുണ്ട് 
7. നല്ല കഥ
8. അപ്ഗ്രേഡ് ഒരുപാടുണ്ട്
9. മൾട്ടിപ്ലയർ ഫീച്ചർ ഉള്ള ഒരേയൊരു ബാറ്റ്മാൻ ഗെയിം
10. ഇൻവെസ്റ്റിഗേഷൻ ചെയ്യുന്നത് അടിപൊളി ആരുന്നു
11. ജോക്കറിന്റെ ഇൻട്രോ സൂപ്പർ ആരുന്നു
.
Cons -
1. ഈ സീരിയസിലെ പഴയ ഗെയിമുകളെ വെച്ച് നോക്കിയാൽ ഒരുപാട് പുതുമ കൊണ്ട് വരാൻ സാധിച്ചില്ല.
2. നഗരത്തിൽ ജനവാസം ഇല്ല.
3. പതിവ് പോലെ തന്നെ ബാറ്റ്മൊബൈലും പ്ലെയ്നും ഓടിക്കാൻ കിട്ടൂല 
.
My rating - 9/10

1 comments: