Saturday, 29 November 2014

IGA ഫിഫ ടിപ്പ്സ്

 ഫിഫ കളിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന  കുറച്ചു  കാര്യങ്ങള്‍  ഇവിടെ  പങ്കുവെക്കുന്നു .

ഫുട്ബോള്‍  കരുത്തും  സൗന്ദര്യവും  ഒത്തിണങ്ങിയ കളിയാണ്  . സ്കോറിലോ ഗോളുകളുടെ  ഗണിതശാസ്ത്രത്തിലോ മറ്റു  സ്റ്റാറ്റിസ്റ്റിക്സിലോ  തിട്ടപ്പെടുത്താന്‍  കഴിയാത്ത  സൗന്ദര്യമുള്ള ഒരു  കളിയാണ്  ഫുട്ബാള്‍ . അതുള്‍ക്കൊണ്ട്  കൊണ്ട്  വേണം  ഫിഫ  എന്ന  ഗെയിമിനെയും  സമീപിക്കാന്‍ .

The Beautiful Game 

ഫുട്ബാള്‍ കളിക്കുന്നതിനെ  രണ്ടു രീതിയില്‍  തരം  തിരിക്കാനാണ്  ഞാന്‍  ഇഷ്ടപ്പെടുന്നത്  . ബാഴ്സലോണ  സ്റ്റൈലും  റയല്‍  മാട്രിഡ് സ്റ്റൈലും . ബാഴ്സലോണ  ശൈലി  എന്നാല്‍  വളരെ  റിലാക്സ്ട് ആയ ഒരു  ശൈലിയാണ് . പന്ത്  കൈവശം  വെക്കുക എന്നതാണ്  മുഖ്യലക്ഷ്യം , കാരണം പന്ത്  കയ്യിലില്ലാത്തവന്  കളിയില്‍  കൂടുതലൊന്നും  ചെയ്യാനില്ല . കേട്ടിട്ടില്ലേ , The ball is in his court . മാട്രിഡ്  ശൈലിയെന്നാല്‍ ലക്ഷ്യത്തിനാണ്  കുറേക്കൂടി  പ്രാധാന്യം , കാരണം  സ്കോര്‍ ആണ്  വിജയിയെ  തീരുമാനിക്കുന്നത് , കളിക്കുന്നത്  വിജയിക്കാനും . ഫുട്ബാളിലെ  രണ്ടു  ലക്ഷ്യങ്ങള്‍  - ഗോളടിക്കുക , അടിക്കാന്‍  സമ്മതിക്കാതിരിക്കുക . ഇത്  രണ്ടും  നിറവേറ്റുന്നതിന് പ്രാധാന്യം  കൊടുക്കും  . ബോള്‍ കയ്യില്‍  കിട്ടിയാല്‍  അത് പെട്ടെന്ന് വലയിലെത്തിക്കാനുള്ള  വഴിയാണ്  നോക്കുക . അതുപോലെ ബോള്‍ , പോയിക്കഴിഞ്ഞാല്‍ അത്  ഏത്  വിധേനയും  അവരുടെ  കയ്യില്‍  നിന്ന്  തിരിച്ചു വാങ്ങുക , അതിനേത് മാര്‍ഗവും  സ്വീകാര്യമാണ് . ഇവിടെ  പ്രധാനമായ  വ്യത്യാസം ബാഴ്സാ  ശൈലി  റിലാക്സ്ട് ആണ് മാട്രിഡ്  ശൈലി അഗ്രെസീവ്( കൂടുതല്‍ ആവേശം ) ആണ് .

ഫിഫ  കളിക്കുന്നവരും  ഈ  രണ്ടു  ശൈലികളില്‍  ഒന്ന്  സ്വീകരിച്ചവരായിരിക്കും .

കളിയുടെ  മൂന്ന്‍  മേഖലകളായ  അറ്റാക്ക്  , മിട്ഫീല്ട് , ഡിഫന്‍സ്  എന്നിങ്ങനെ  മൂന്നായി  കുറിപ്പ്  തരംതിരിക്കുന്നു .

അറ്റാക്ക്  :

പടയൊരുക്കം :
* എത്ര  പ്രതിരോധാത്മകമായ ഗെയിം പ്ലാന്‍  ആണെങ്കിലും' ഒന്നില്‍  കൂടുതല്‍  ഫോര്വാര്‍ഡുകള്‍ ഉണ്ടാവുന്നതാണ്  എപ്പോഴും  നല്ലത്  .
* വേഗവും  ഫിനിഷിംഗ്  മികവുമാണ്  ഫോര്വാര്‍ഡുകളെ  തിരഞ്ഞെടുക്കുമ്പോള്‍  ശ്രദ്ധിക്കേണ്ടത് .

കളിക്കുമ്പോള്‍ അറ്റാക്കില്‍ ശ്രദ്ധിക്കേണ്ട  കാര്യങ്ങള്‍ . എല്ലാം  ഒരുമിച്ചു പ്രാക്ടീസ്  ചെയ്യാന്‍  പറ്റില്ല  . അതുകൊണ്ട്  മുന്‍ഗണന പ്രകാരം  ഓരോ  സ്റ്റെജുകളായി തരംതിരിക്കുന്നു :

സ്റ്റേജ് 1 : സ്പ്രിന്‍റ്  ബട്ടണ്‍  സൂക്ഷിച്ചു  ഉപയോഗിക്കുക  . 'വ്രൂം...' എന്നലറിക്കൊണ്ട്  പോസ്റ്റിലേക്ക്  പോയി പന്ത്  വലയിലാക്കാന്‍  ഇത്  റേസിംഗ്  അല്ല  . ഓടാന്‍  മുന്നില്‍  സ്ഥലമുള്ളപ്പോള്‍ മാത്രം  സ്പ്രിന്‍റ്  ബട്ടണ്‍  ഉപയോഗിക്കുക . അല്ലാത്തപ്പോള്‍  ആരോ  ബട്ടണുകള്‍  മാത്രം  ഉപയോഗിച്ച്  ഡ്രിബിള്‍ ചെയ്യുക .  )

സ്റ്റേജ് 2 : കൃത്യമായി  ഡ്രിബിള്‍ ചെയ്യാന്‍  പഠിക്കുക . നമ്മള്‍  മനസ്സില്‍ കാണുന്ന  പോലെ  തന്നെയാണ്  സ്ക്രീനിലും  സംഭവിക്കുന്നത്  എന്നുറപ്പ്  വരുത്തുക ,  ഡ്രിബിളിങ്ങിന്‍റെ  കാര്യത്തില്‍ . സ്കില്‍  മൂവുകള്‍  ഡ്രിബിളിങ്ങിനു ഒട്ടും ആവശ്യമില്ല . ആരോ  ബട്ടണ്‍  മാത്രം  ഉപയോഗിച്ച് എതിരാളിയെ  വിദഗ്ദമായി  മറികടക്കാന്‍ ഫിഫ 13 മുതല്‍  കഴിയും . നേരത്തെ  പറഞ്ഞ  പോലെ എതിരാളിക്ക് മുന്നില്‍  സ്പ്രിന്‍റ്  ബട്ടണ്‍  തൊട്ടുപോകരുത് .  എതിരാളിയുടെ  മൊമെന്റം  എങ്ങോട്ടാണോ  അതിന്‍റെ എതിര്‍ദിശയിലേക്ക് നമ്മള്‍  നീങ്ങുക എന്നതാണ്  ഡ്രിബിളിങ്ങിന്റെ  ബാലപാഠം .

Don't try the Cristiano stunts unless you're that much experienced .  Stunts performed by an experienced professional :)

സ്റ്റേജ്  3 : ഷൂട്ട്‌  ബട്ടണ്‍  പ്രസ്  ചെയ്ത  ഉടനെ  തന്നെ  പാസ് ബട്ടണ്‍  പ്രസ്  ചെയ്താല്‍  കളിക്കുന്ന  ഫെയ്ക്ക്  ഷോട്ട് മൂവ് എളുപ്പമുള്ള  ഒരു  ട്രിക്ക്  ആണ്  . അത്  പഠിച്ചുവെക്കുന്നത്  നന്നായിരിക്കും . മറ്റൊരു    സ്കില്‍  മൂവും 'ആവശ്യ'മില്ല .

സ്റ്റേജ് 4 :എതിരാളിയെ  മറികടന്ന ഉടനെ  സ്പ്രിന്‍റ് ബട്ടണ്‍  ഉപയോഗിക്കാന്‍  ശ്രദ്ധിക്കുക . Analog Sprint എന്ന  ഓപ്ഷന്‍  അനുവദിക്കുന്നത്  നല്ലതാണ്  .

സ്റ്റേജ് 5 : എപ്പൊഴും രണ്ടാം  പോസ്റ്റിലേക്ക്  ഫിനിഷ്  ചെയ്യാന്‍  ശ്രമിക്കുക . ഗോളി  ഏത്  പോസ്റ്റിന്‍റെ  അടുത്താണോ  നില്‍ക്കുന്നത് , അതാണ്‌ ഒന്നാം  പോസ്റ്റ്‌  . അവിടെ  ഫിനിഷ്  ചെയ്യല്‍  എളുപ്പമല്ല . പ്ലേസ്  ചെയ്ത്  കൊണ്ട് മാത്രം  ഫിനിഷ്  ചെയ്യുക . Finesse key ഹോള്‍ഡ്‌  ചെയ്ത്  രണ്ടാം  പോസ്റ്റിലേക്ക്  ദിശ  കൊടുത്ത് വളരെ  കൂള്‍  ആയി  മെല്ലെ  ഷൂട്ട്‌  ബട്ടണ്‍  പ്രസ്  ചെയ്യാന്‍  ശീലിച്ചാല്‍  ഫിനിഷിംഗ്  ഒരു  പ്രശ്നമേ  അല്ല . എളുപ്പമുള്ള ഗോളവസരങ്ങള്‍  പോലും സമ്മര്‍ദം  കാരണം  പലപ്പോഴും  ഗോള്‍  ആവില്ല  ഫുട്ബാളില്‍ . അതുകൊണ്ട്  ഫിനിഷ് ചെയ്യാന്‍  നേരം  സമ്മര്‍ദത്തെ  അതിജീവിച്ചേ പറ്റൂ  .


സ്റ്റേജ് 6 : അറ്റാക്കര്‍ക്ക് പാസ്  ചെയ്യുമ്പോള്‍ ത്രൂ  ബോള്‍  കൊടുക്കാന്‍  ശ്രദ്ധിക്കുക . നല്ലൊരു  ത്രൂ  ബോള്‍  എന്നാല്‍  ഒരു   ഗോളവസരം  എന്നാണു  അര്‍ഥം  . Aerial through ball അഥവാ  വായുവിലൂടെയുള്ള ത്രൂ ബോള്‍ പലപ്പോഴും  എതിരാളികളെ കാഴ്ചക്കാരാക്കി  നിര്‍ത്തും .

സ്റ്റേജ് 7 :   മുന്നിലേക്ക്  ത്രൂ  ബോള്‍  ഇടാന്‍ കൈകൊണ്ടു ഫോര്‍വാര്‍ഡ് ആംഗ്യം കാണിക്കുന്നത്  ശ്രദ്ധിക്കുക . അങ്ങനെ  ഒരവസരം  കിട്ടിയാല്‍ , കൃത്യമായി ത്രൂ പാസ്  ചെയ്‌താല്‍ , അറ്റാക്കര്‍ ഡിഫന്‍സിനെ മറികടന്നിട്ടുണ്ടാവും  എന്നതില്‍  സംശയം  വേണ്ട . ഇനി  അത്  ഫിനിഷ്  ചെയ്യേണ്ട  ജോലിയെ ഉള്ളൂ  .

സ്റ്റേജ്  8 : ബോക്സിലെത്തിയിട്ട് ഫിനിഷ്  ചെയ്യാന്‍  വഴിയില്ലെങ്കില്‍,  മാര്‍ക്ക്  ചെയ്യപ്പെടാതെ  നില്‍ക്കുന്ന  ഫോര്വാരടിനു പാസ്  കൊടുക്കുക . ഫിനിഷ്  ചെയ്യുക .

*വിങ്ങര്‍മാരെ നന്നായി ഉപയോഗിച്ചാല്‍  സോളോ  ഗോളുകള്‍  നേടാന്‍  കഴിയും  .


മിഡ്ഫീല്‍ഡ് :

ഫുട്ബാളില്‍  സ്കോര്‍  വിടരുന്നത്  ഗോള്‍  പോസ്റ്റിലാനെങ്കിലും കളി  നടക്കുന്നത്  മിഡ്ഫീല്‍ഡിലാണ് . ബാഴ്സലോണയുടെ പടയോട്ടങ്ങളില്‍ മിഡ്ഫീല്‍ഡ്  നിയന്ത്രിച്ച  സാവിയുടെ  മിടുക്ക്  അവിടെയാണ് . ജെറാര്‍ട് ടീമിനെ  നിയന്ത്രിക്കുന്നത്  മിഡ്ഫീല്‍ടിലാണ് . അര്‍ജെന്റീനയെ വേള്‍ഡ്  കപ്പ്‌  ഫൈനല്‍  ഫീല്‍ഡില്‍  നയിച്ച മാഷെരാനോയും മിഡ്ഫീല്ടിന്റെ കപ്പിത്താന്‍  ആയിരുന്നു  . സിദാന്‍റെ പ്രാധാന്യവും കളി നിയന്ത്രിക്കുന്ന  ബുദ്ധികേന്ദ്രം  എന്നത്  തന്നെ .

പടയൊരുക്കം :
* പാസിങ്ങിലും ഡ്രിബ്ലിങ്ങിലും 'മെന്റാലിറ്റി'യിലും  മുന്‍‌തൂക്കം  കൊടുത്ത് മിഡ്ഫീല്‍ഡര്‍മാരെ തിരഞ്ഞെടുക്കുക .

സ്റ്റേജ്  1 : കൃത്യമായി  പാസ്  ചെയ്യാന്‍ ശീലിക്കുക . അതിനു  പ്രധാനമായും  ശ്രദ്ധിക്കേണ്ടത് പാസ്  കൊടുക്കുന്നയാള്‍ക്കും  വാങ്ങുന്നയാള്‍ക്കും  ഇടയില്‍ ഒരു  തടസവുമില്ല  എന്നുറപ്പ്  വരുത്തുകയാണ് .

സ്റ്റേജ്  2 : കൃത്യമായി  പാസ് വാങ്ങാന്‍  ശീലിക്കുക . പുതിയ  ഫിഫകളില്‍ ബോള്‍  ഒരു  കാന്തം പോലെ  പാസ്  വാങ്ങുന്നവന്റെ  കാലിലേക്ക്  വരില്ല . ബോള്‍  പലപ്പോഴും  അങ്ങോട്ട്‌  കയറി  സ്വീകരിക്കേണ്ടി  വരും .

 
Midfielders wins games

സ്റ്റേജ്  3 : * ഓരോ  തവണ  പന്ത്  കിട്ടുമ്പോഴും  നേരെ  എതിര്‍പോസ്ട്ടിലെക്ക് കുതിക്കരുത്  . പന്ത്  കിട്ടിയാല്‍  ടീമിന്  അറ്റാക്കിംഗ്  മോഡിലേക്ക്  മാറുവാന്‍  സമയം  കണ്ടെത്തെണ്ടതുണ്ട് . പാവം അറ്റാക്കര്‍മാരെ വെറുതെ  ഓടിച്ചാല്‍  അറ്റാക്കിന് കാര്യക്ഷമത  കുറയും . അതുകൊണ്ട്  പന്ത്  എതിര്ടീമില്‍ നിന്നും നേടിയാല്‍ ( വളരെ നല്ലൊരു കൗണ്ടര്‍  അറ്റാക്കിന് സ്കോപ്പ്  ഇല്ലെങ്കില്‍ ) , മിഡ്ഫീല്‍ഡും ഡിഫന്‍സും തമ്മില്‍ തമ്മില്‍  പന്ത് കൈമാറി ടീമിനെ  പതുക്കെ  അറ്റാക്കിന്  സജ്ജമാക്കുക .
*അറ്റാക്കര്‍ക്ക് അവസരം  തുറന്നു കിട്ടുന്നത്  വരെ മിഡ്ഫീല്‍ഡില്‍  പന്ത്  ചുമ്മാ  കൈവശം  വെക്കുക . അവസരമോഹി  ആയി , മിഡ്ഫീല്‍ഡില്‍ പന്ത്  നഷ്ടപ്പെടുത്താതെ , പതുക്കെ  ഡ്രിബിള്‍ ചെയ്യുകയോ  പാസ്  ചെയ്ത്  കൊണ്ടിരിക്കുകയോ  ചെയ്യുക . അപ്പോള്‍  ഒരു കുറുക്കനെ  പോലെ ഫീല്‍ഡില്‍ അവസരങ്ങളെ  അന്വേഷിക്കണം . പന്ത്  നഷ്ടപ്പെടുത്തരുത് . ബാക്ക്  പാസ്  എപ്പോഴും  നല്ലൊരു  ഓപ്ഷന്‍  ആണ്  . കാരണം  നമ്മുടെ ഡിഫന്ടരെ ആരും  മാര്‍ക്ക്  ചെയ്യുന്നുണ്ടാവില്ല .
*അറ്റാക്കിനു  വേണ്ടി  മിഡ്ഫീല്ടര്‍മാരെ  ഒരിക്കലും  സ്പ്രിന്‍റ്  ചെയ്യിക്കരുത് , ഊര്‍ജനഷ്ടം മാത്രമാണത്  . എന്നാല്‍  ഡിഫന്‍സിലേക്ക്  ഇറങ്ങേണ്ടി  വരുമ്പോള്‍ സ്പ്രിന്‍റ്  ചെയ്യേണ്ടി  വന്നാല്‍  മടിക്കരുത് .

Midfielders should have good eyes and the best brains

സ്റ്റേജ് 4 : There should be some penetration at the end of patience എന്നാണു . നമ്മള്‍  പന്ത്  കൈവശം  വെക്കുന്നത് കളി  മുഷിപ്പിക്കാനല്ല . കളി  നെയ്തെടുക്കാനാണ് . നല്ലൊരു  അവസരം  കണ്ടാല്‍  പാഴാക്കാതിരിക്കുക . നല്ല  അവസരങ്ങള്‍ കിട്ടിയില്ലെങ്കില്‍  ഡ്രിബിള്‍  ചെയ്തോ  ചെറിയ  ചെറിയ  പാസുകള്‍  ചെയ്തോ  ടീമിനെ  പതുക്കെ  എതിര്‍ബോക്സിലേക്ക് എത്തിക്കുക .

സ്റ്റേജ് 5 : ത്രൂ  ബോള്‍ .

സ്റ്റേജ് 6 : ത്രൂ  ബോള്‍ .

സ്റ്റേജ്  7 : പന്ത്  കയ്യില്‍ നിന്ന്  നഷ്ടപ്പെട്ടാല്‍  അത്  തിരിച്ചുവാങ്ങാന്‍ തിരക്ക്  കൂട്ടരുത് . മിഡ്ഫീല്‍ഡര്‍മാരെ പതുക്കെ ഡിഫന്‍സിലേക്ക്  ഇറക്കുക . അതിന്‍റെ  ഗുണം  എന്താണെന്ന്  വച്ചാല്‍ ഒരു മിഡ്ഫീല്‍ഡറെ മറികടന്നു എതിരാളി  നേരെ  വരുന്നത്  നമ്മുടെ  ഡിഫന്‍ഡരുടെ മുന്നിലേക്കാണ്‌ - രണ്ടുപേരെ ഒന്നൊന്നായി  മറികടക്കല്‍  എളുപ്പമല്ല  .  ഡിഫന്‍ഡര്മാര്‍ക്ക് ബോക്സില്‍  ചക്രവ്യൂഹം ചമക്കാന്‍ സമയം  കിട്ടുക  കൂടി  ചെയ്യും , മിഡ്ഫീല്‍ഡര്‍മാരെ  കൊണ്ട്  എതിരാളിയെ  കവര്‍  ചെയ്യുമ്പോള്‍ .


ഡിഫന്‍സ് :

ഡിഫന്‍സാണ്  ഏറ്റവും  ശ്രദ്ധിക്കേണ്ട  , എന്നാല്‍  ഫിഫ  കളിക്കുന്നവര്‍ അധികം ശ്രദ്ധിക്കാത്ത  മേഖല  എന്ന്  പറയേണ്ടി  വരും . ഏറ്റവും  പ്രാധാന്യമുള്ളതായത് കൊണ്ടാണു  ഡിഫന്‍സിനെ അവസാനം  പറഞ്ഞത് .

പടയൊരുക്കം  : മൂന്ന്‍  ഡിഫണ്ടര്‍മാരുമായി  ഒരിക്കലും  കളിക്കരുത് . ഡിഫണ്ടര്‍മാര്‍  പൊതുവേ  സ്ലോ  ആയിരിക്കും  . ഡിഫണ്ടിംഗ്  കഴിവുകള്‍ക്ക്( Tackle , Interception , Marking )  മുന്‍ഗണന  കൊടുത്ത് കളിക്കാരെ  തിരഞ്ഞെടുക്കുക  .

ഫിഫയില്‍  രണ്ടു  ഡിഫന്‍ഡിംഗ്  കണ്ട്രോള്‍  സ്ക്കീമുകളുണ്ട് - Tactical Defending ( ഡിഫന്‍സ് പൂര്‍ണമായും  ഗെയിമരുടെ  ഉത്തരവാദിത്വം  ആണ്  . ഓരോ  നീക്കവും  ഓരോ  ടാക്കിളും  ടൈം ചെയ്യേണ്ടതുണ്ട് ) .  Legacy Defending ( കമ്പ്യുട്ടറില്‍  നിന്ന്  ഡിഫന്‍സിന്  അസിസ്റ്റന്‍സ് കിട്ടും . താരതമ്യേന  വളരെ  എളുപ്പം  )

Legacy defending ഇല്‍ ബോള്‍  കയ്യിലുള്ള  ആളില്‍ പ്രെഷര്‍ ചെയ്‌താല്‍  മതിയാവും  . ഓട്ടോമാറ്റിക്  ആയി  ടാക്കിള്‍  ചെയ്തോളും .

Tactical defending അടിസ്ഥാനമാക്കിയുള്ള  കുറച്ചു  ഡിഫന്‍സ്  ടിപ്സ് :

സ്റ്റേജ് 1 : അറ്റാക്ക്  പോലെ  തന്നെ പ്രൊഫഷണല്‍ ഫുട്ബാളില്‍  വളരെ  തന്ത്രപരമായ  ഒരു  മേഖലയാണ്  ഡിഫന്‍സും . ബോള്‍  കയ്യിലിരിക്കുന്നവനില്‍  നമ്മള്‍  ചെയ്യുന്ന  ഒരു  ടാക്കിള്‍ പിഴച്ചാല്‍  അവന്‍  നമ്മളെ  മറികടന്നു  എന്നാണര്ഥം . അതുകൊണ്ടാണ് പ്രൊഫഷണല്‍  മാച്ചില്‍  ഡിഫണ്ടര്‍മാര്‍ കാലു  ബോളിലേക്കിടാതെ  ചുമ്മാ എതിരാളിയെ കവര്‍ ചെയ്ത് മുന്നിലൊരു  തടസമായി  നില്‍ക്കുന്നത്  . ഇതിനെ  Contain എന്ന്  പറയും . ഡിഫന്‍സിലെ  ആദ്യ  പാഠം  Contain  ചെയ്യുകയെന്നതാണ് . അതുകൊണ്ട്  , Contain ചെയ്യാന്‍  ശീലിക്കുക  . Sometimes , defenders be like - " You can have the ball , as long as you don't get past me "

 
Defense lesson 1 : "Contain"

സ്റ്റേജ് 2 : മാറി  മാറി  ഡിഫണ്ട്  ചെയ്യുക  . ഒരാളുടെ  പിന്നാലെ  ഒരു  ഡിഫണ്ടറെ  തന്നെ  ഓടിക്കാതെ .അടുത്ത  ആലെക്കൊണ്ടും  കവര്‍ ചെയ്യിക്കുക .

സ്റ്റേജ് 3  : Cut passing lines . ഫുട്ബാളില്‍  എപ്പോഴും അടുത്ത രണ്ടു  നീക്കങ്ങള്‍ മുന്‍കൂട്ടി  കാണണം  , പ്രത്യേകിച്ച്  ഡിഫന്‍സില്‍  , ബോള്‍  കയ്യിലുള്ള  എതിരാളി ആര്‍ക്ക്  പാസ്  ചെയ്യും  എന്നത്  മുന്‍കൂട്ടി  കണ്ടു  അത്  intercept ചെയ്യാന്‍  ശ്രമിക്കുക .

സ്റ്റേജ്  4 : Time your tackles . Contain ചെയ്തുകൊണ്ടേ  ഇരിക്കുക . എതിരാളി  ചെറിയൊരു  പിഴവ് വരുത്തുമ്പോള്‍  കൃത്യമായി  ടാക്കിള്‍  ചെയ്യുക  . ആദ്യം  Standing tackle പ്രാക്റ്റീസ്  ചെയ്യുക .

സ്റ്റേജ്  5 : Sliding Tackle . സ്വന്തം  ബോക്സില്‍  ഒരിക്കലും  sliding tackle ചെയ്യരുത്  . ടൈമിംഗ്  ശരിയല്ലെങ്കില്‍  Sliding Tackle , standing tackle നേക്കാള്‍  വലിയ  അബദ്ധമാണ് . നല്ല  ടൈമിങ്ങില്‍  കൃത്യമായി  sliding tackle ചെയ്യാന്‍  കഴിയണം .

* റിയല്‍  ലൈഫ്  ഫുട്ബാളില്‍  ക്ലിയരിങ്ങിനുള്ള പ്രാധാന്യം  ഫിഫയിലില്ല . ക്ലിയര്‍ ചെയ്ത്  ത്രോയും  കോര്‍ണരും  ആക്കേണ്ടതില്ല . എന്നാല്‍  എതിരാളികള്‍ ബോക്സില്‍  നിറഞ്ഞിരിക്കെ  അധികം  സമയം  പന്ത്  ബോക്സില്‍  വെക്കാതിരിക്കുന്നതാണ്  ഉത്തമം . പെട്ടെന്ന്  തന്നെ  വിംഗ്  ബാക്കുകല്‍ക്കോ  മറ്റോ പാസ്‌ ചെയ്ത്  കളി  മിട്ഫീല്ടില്‍ എത്തിക്കുക .

നമുക്കെതിരെ  കളിക്കുന്നവന്‍  നമ്മുടെ  എതിരാളി  മാത്രമാണ്  . നമ്മുടെ  ശത്രു  സമ്മര്‍ദമാണ് . സമ്മര്‍ദമില്ലാതെ  മാത്രമേ  ഫിഫ  കളിക്കാവൂ . എങ്കിലേ ക്രിയേറ്റീവ്  ആയി  കളിക്കാന്‍  കഴിയുകയുള്ളൂ .  മുമ്പ്  സൗരവ്  ഗാംഗുലി  ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍  നടത്തിയ ഒരു പരിഷ്കാരമായിരുന്നു മനശാസ്ത്ര വിദഗ്ദനെ ടീമിന്  വേണ്ടി  ജോലിക്കെടുക്കുക  എന്നത് . ഒരു ടീമിന്‍റെ morale അഥവാ മാനസികാവസ്ഥ  എത്ര  പ്രധാനമാണ്  എന്ന്  ഇത് സൂചിപ്പിക്കുന്നു   . ഫുട്ബാള്‍  തന്ത്രങ്ങളുടെ  കളി  ആണെന്ന്  പറഞ്ഞല്ലോ  ;  അപ്പോള്‍ ശാരീരികമായ  ഫിറ്റ്നെസ്  പോലെ  തന്നെ  പ്രധാനമാണ്  മാനസികമായ  ഫിറ്റ്‌നസും . 70 ആം  മിനിറ്റില്‍  രണ്ടാം  ഗോള്‍  ഏറ്റുവാങ്ങി  2-0 നു  തോറ്റ്  കൊണ്ടിരിക്കുകയാണോ  ? Be cool . There is no "playing hard" . Just play good .

Best of luck .

Written by : Ahamed Shibili

3 comments: